play-sharp-fill
കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു ; അക്രമിയെ വെടിവെച്ചു കൊന്നു

കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു ; അക്രമിയെ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയവരെ കുട്ടികളെയും സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് വീട്ടിലേക്ക് ഇരച്ചുകയറിയ യു.പി പോലീസിന്റെ കമാൻഡോ സേന ഇരുപത് കുട്ടികളേയും മൂന്ന് സ്ത്രീകളേയും രക്ഷപ്പെടുത്തിയത്. പൊലീസ് നടത്തിയ വെടിവയ്പിൽ അക്രമി കൊല്ലപ്പെടുകയും ചെയ്തു.


പരോളിലിറങ്ങിയ സുഭാഷ് ബദം എന്നയാളാണ് കുട്ടികളേയും ഏതാനും സ്ത്രീകളേയും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു വീടിനുള്ളിൽ ബന്ദികളാക്കിയത്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് കുട്ടികളെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടികളെ ബന്ദികളാക്കിയ വിവരം മാതാപിതാക്കൾ അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ മോചിപ്പിക്കാൻ ശ്രമിക്കേ ഇയാൾ പൊലീസിന് നേരെ ബോംബെറിയുകയും വെടിവക്കുകയും ചെയ്തു. ഇതോടെ പൊലീസും ഭീകര വിരുദ്ധ സേനയും എത്തി.

Tags :