
സ്വന്തം ലേഖിക
പാലക്കാട്: വന്ദേഭാരത് ട്രെയിനിന് മുകളില്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകള്‍ ഒട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ ജനലില്‍ ഒട്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ പൊലീസ് സംഘമെത്തി പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്തു.
നേരത്തെ വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയില്‍ വി കെ ശ്രീകണ്ഠന് എംപി ഇടപെടുകയും റെയില്‍വേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ദേഭാരതിന്റെ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കപ്പെട്ടു.







