വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം: കൂട്ടുകാരുമായി ഷോളയാർ ഡാം സന്ദർശിക്കാൻ എത്തിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തമിഴ്നാട്: വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കോയമ്പത്തൂരിലെ എഞ്ചിനീയറിങ് വിദ്യാർഥി ശ്രീകാന്ത് (20) ആണ് മരിച്ചത്.
ബൈക്കിൽ ഉണ്ടായിരുന്ന റോസൻ എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. ആറുപേരടങ്ങുന്ന വിദ്യാർഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ എത്തിയതായിരുന്നു. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സംഭവം സ്ഥലത്ത് പോലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
Third Eye News Live
0