‘വാഹനം ഓടിച്ചത് സ്കൂള്‍ ബസ് ഡ്രൈവര്‍’; വാല്‍പ്പാറ അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോര്‍ വാഹന വകുപ്പുകള്‍

Spread the love

മലപ്പുറം: വാല്‍പ്പാറയില്‍ 9 പേരുടെ ജീവനെടുത്ത അപകടത്തില്‍, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല. സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചത്.

video
play-sharp-fill

മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തല്‍. വാഹനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകള്‍. അപകടത്തില്‍പ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ ഇടിച്ചു. വാഹനത്തില്‍ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തല്‍.

 

താഴേക്ക് പതിച്ച വാഹനം പാറക്കെട്ടുകളില്‍ ഇടിച്ച്‌ തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അതേസമയം, അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്‌ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടേഴ്സ് അറിയിച്ചു. മരിച്ച സാജിതയുടെ മകൻ ഷഹദിൻ, വാൻ ഡ്രൈവർ മുഹമ്മദ് ഫായിസ്, പാങ്ങ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവർ നൗഷാദ് എന്നിവരാണ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലർ റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. ഒൻപത് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്.