
മലപ്പുറം: മഹാകവി വള്ളത്തോൾ നാരായണമേനോന് ആദരവേകി ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി. മലപ്പുറം തിരൂരിലെ മംഗലം പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച്ച രാവിലെ കവി ജനിച്ച തിരൂർ ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് തിരൂർ ചേന്നര മൗലാന കോളേജിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ.എം.പി.അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.
പ്രഥമ വള്ളത്തോൾ യുവപ്രതിഭാ പുരസ്കാരം പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ജിനുവിന് സമ്മാനിച്ചു.5000 രൂപയും ഷിബു സിഗ്നേച്ചർ രൂപകൽപ്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമിനാറിൽ ഡോ.ഇ.കെ.ഗോവിന്ദ വർമ രാജ അനുസ്മരണ പ്രഭാഷണം നടത്തി.പുതിയ എഴുത്തും പഴയ എഴുത്തും ഓപ്പനാറിൽ ഇന്ദുമേനോൻ,കെ.എം.ഷാഫി,റബീഹ ഷെബീർ,റിഫാഷെലീസ് എന്നിവർ സംവദിച്ചു.
പുസ്തകോൽ സവം പി.എ.റഷീദ് ഉദ്ഘാടനം ചെയ്തു.ഗോപിനാഥ് ചേന്നര,പി.പി.മുഹമ്മദ് യാസീൻ,ഇബ്രാഹിം ചേന്നര,ടി.പി.മുഹമ്മദ് മുസ്തഫ,ജമാൽ ചേന്നര,കെ.സി.അബ്ദുള്ള,വിനോദ് വള്ളത്തോൾ കൊണ്ടയൂർ എന്നിവരെ ആദരിച്ചു.ഡോ.കെ.പി.സതീഷ്,കെ.പാത്തുമ്മക്കുട്ടി, ടി.പി.ഇബ്രാഹിംകുട്ടി,സി.എം. റംല,കെ.ടി.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം വള്ളത്തോൾ സമഗ്രജീവചരിത്ര ഡോക്യുമെൻ്ററി ലോകമേ തറവാട്,മലയാള സർവകലാശാല തയ്യാറാക്കിയ തൊട്ടാപ്പിലെ മീനുകൾ എന്നിവ പ്രദർശിപ്പിച്ചു.തീരദേശ ചരിത്ര ഗവേഷണകേന്ദ്രം സെമിനാർ നടത്തി.കോളേജ് വിദ്യാർത്ഥികളുടെ ഓപ്പൺ ക്വിസ് മത്സരവും നടന്നു.വെള്ളിയാഴ്ച്ച രാവിലെ10 മുതൽ ചേന്നര മൗലാന കോളേജിലാണ് നടക്കുന്നത്.തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര,ഡിവൈഎസ്പി ഹക്കിം കൂട്ടായി,സുഹറ കൂട്ടായി എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ പുതിയ എഴുത്തുകാരെ ആദരിക്കും. വെള്ളിയാഴ്ച തുടങ്ങിയ പരിപാടികൾക്ക് നാളെ സമാപനമാകും.







