play-sharp-fill
ക്യാൻസർ  തോറ്റു , വരനില്ലാതെ  വധുവായി വൈഷ്ണവി  ആ  സ്വപ്നത്തിനു  നിറംചാർത്തി..

ക്യാൻസർ തോറ്റു , വരനില്ലാതെ വധുവായി വൈഷ്ണവി ആ സ്വപ്നത്തിനു നിറംചാർത്തി..

സ്വന്തംലേഖകൻ

കതിർമണ്ഡപത്തിൽ പ്രിയതമന്റെ കൈകൾ ചേർത്തുപിടിച്ചു വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുകയെന്നത് എല്ലാ പെൺകുട്ടികളുടെയും പോലെ വൈഷ്ണവിയുടെയും സ്വപ്നമായിരുന്നു. എന്നാൽ കാൻസർ വില്ലനായി എത്തിയതോടെ വിവാഹം എന്ന സ്വപ്നം പാതിവഴിയിൽ അണഞ്ഞു. പക്ഷെ രണ്ടു തവണ കാൻസർ വേട്ടയാടിയിട്ടും തന്റെ ആഗ്രഹത്തെ രോഗത്തിന് വിട്ടു കൊടുക്കാൻ വൈഷ്ണവി തയ്യാറായില്ല .ആദ്യത്തെ തവണ സ്താനാർബുദമാണ് വൈഷ്ണവിയെ ആക്രമിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം കരളിലും നട്ടെല്ലിനും കാൻസർ ബാധയുണ്ടായി. കീമോയുടെ കഠിനവേദനയും ചികിൽസയുടെ ഭാഗമായി തലമുടി കൊഴിഞ്ഞതും വൈഷ്ണവിയെ ദുഃഖിതയാക്കി. കിമോ ചെയ്ത സമയത്ത് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് തലമുടി കൊഴിഞ്ഞുപോയതാണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വൈഷ്ണവി പറയുന്നു. ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനൊപ്പം വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുകയെന്ന തന്റെ സ്വപ്നം കൂടി പൂർത്തീകരിച്ചിരിക്കുകയാണ് വൈഷ്ണവി. കാൻസറിനെതിരെയുള്ള പോരാട്ടത്തിനിടയിലും വധുവായി ഒരുങ്ങി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് വൈഷ്ണവി ഭുവനേന്ദ്രൻ എന്ന യുവതി.

രോഗത്തിൽ പിടിയിൽ അകപ്പെട്ടപ്പോൾ ഞാൻ സ്നേഹിക്കാപ്പെടാൻ അനുരൂപയല്ലെന്ന തോന്നൽ ശക്തമായി. വളരെ സാവധാനത്തിലാണ് എന്നിൽ വന്നുചേർന്ന മാറ്റത്തെ അംഗീകരിച്ചത്. മനസ്സ് അവസ്ഥയെ അംഗീകരിച്ചതോടെ ജീവിതം മാറാൻ തുടങ്ങി. എന്നെങ്കിലുമൊരിക്കൽ വധുവായി ഒരുങ്ങണമെന്ന ആഗ്രഹം അപ്പോഴും കളഞ്ഞിരുന്നില്ല.സ്വന്തം മാറ്റത്തെ അംഗീകരിച്ചതോടെ തലമുടി കൊഴിഞ്ഞുപോയ അവസ്ഥയിൽ തന്നെ വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ജീവിതത്തിൽ ആ നിമിഷം വരുന്നത് വരെ കാത്തിരിക്കാനുള്ള പ്രചോദനം കൂടിയാണ് ഈ ഫോട്ടോഷൂട്ട് നൽകിയത്- വൈഷ്ണവി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group