ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേരളാ പൊലീസ് ആസ്ഥാനം സന്ദർശിച്ചു..
സ്വന്തംലേഖകൻ
ദുബായ് പൊലീസിലെ ഉന്നതോദ്യോഗസ്ഥർ കേരള പൊലീസ് ആസ്ഥാനം സന്ദർശിച്ചു. ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പൊലീസ് ഓഫീസർമാർ അടങ്ങിയ സംഘം സന്ദർശനത്തിന് എത്തിയത് .
കേരള പൊലീസിലെ വിവിധ വിഭാഗത്തിലെ പ്രവർത്തനങ്ങൾ സംസഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം വിശദീകരിച്ചു. കേരള പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ, ട്രാഫിക് മാനേജ്‌മന്റ് സംവിധാനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, റോബോട്ട് സംവിധാനം തുടങ്ങിയവയെ കുറിച്ച് അവർ വിശദമായി ചോദിച്ചറിഞ്ഞു. സംഘം, കേരള പൊലീസ് സൈബർ ഡോം സന്ദർശിച്ചു.
Third Eye News Live
0