play-sharp-fill
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് 2025 ഏപ്രിൽ 2ന് ആരംഭിച്ച് 13നു സഹസ്രകലശത്തോടെ സമാപിക്കും.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് 2025 ഏപ്രിൽ 2ന് ആരംഭിച്ച് 13നു സഹസ്രകലശത്തോടെ സമാപിക്കും.

 

വൈക്കം: മഹാദേവ
ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന കോടിയർച്ചനയും വടക്കുപുറത്ത് പാട്ടും 2025 മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെ നടക്കും. കോടിയർച്ചന മാർച്ച് 17ന് ആരംഭിച്ച് ഏപ്രിൽ 13ന് സമാപിക്കും. വടക്കുപുറത്ത് പാട്ട് ഏപ്രിൽ 2ന് ആരംഭിച്ച് 13നു സഹസ്രകലശത്തോടെ സമാപിക്കും.

ക്ഷേത്രത്തിലെ നാലമ്പലത്തി ൻറെ വടക്കുഭാഗത്ത് നെടുംപുര ഒരുക്കി 12 ദിവസം ദേവിയെ സങ്കൽപിച്ച് കളമെഴുത്തും പാട്ടും എതിരേൽപും താലപ്പൊലിയും സമാപനദിവസം ഗുരുതിയും നടത്തുന്നതാണ് വടക്കുപുറത്ത് പാട്ട്. മീനഭരണി കഴിഞ്ഞ് അടുത്ത നാൾ മുതൽ 12 ദിവസം കൊടുങ്ങല്ലൂർ ദേവിയുടെ ചൈതന്യം ഇവിടെ ഉണ്ടാവുമെന്ന് ഐതിഹ്യം. വടക്കുപുറത്തുപാട്ടിനുള്ള കാൽനാട്ടുകർമം കുഭാഷ്‌ടമി ദിനമായ ഫെബ്രുവരി 20നാണ്.


വടക്കുപുറത്തു പാട്ടിന്റെ സമ യത്തുള്ള വിശേഷാൽ ചടങ്ങാണ് കോടിയർച്ചനയും സഹസ്രകലശാഭിഷേകവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 2013ൽ നടത്തിയ വടക്കുപുറത്ത് പാ ടിൻ്റെ സമാപന ദിനത്തിൽ എഴുതിയ, 64 കൈകളിൽ ആയുധമേന്തി വേതാളത്തിന്റെ പുറത്ത് ഇരിക്കുന്ന ഭദ്രകാളിയുടെ കളം
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂ തിരി

എന്നിവരുടെ കാർമികത്വ ത്തിൽ 35ൽ അധികം കാർമികർ 27 നക്ഷത്രങ്ങളിൽ 27 ദിവസങ്ങ ളിലായി കോടിയർച്ചന നടത്തും. വ്യാഘ്രപാദത്തറയ്ക്കു മുൻവശത്ത് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് അർച്ചന.

ഏപ്രിൽ 13നാണു സഹസ്ര കലശാഭിഷേകം. ഉദയനാപുരം സു ബ്രഹ്മണ്യ ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തുന്നതോടെ വടക്കുപുറത്തു പാട്ടും കോടിയർച്ചന ചടങ്ങുകളും പൂർത്തിയാകും ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ച ആലോചനയ്ക്കായി 28ന് 10നു യോഗം ചേരും ഉപദേശകസമിതി അംഗങ്ങൾ ഉൾപ്പെടെ 50 അംഗ എക്‌സിക്യൂ ട്ടീവ് കമ്മിറ്റി രൂപീകരിക്കും