വൈക്കം സ്വദേശികളുടെ ഗതികേട്: പൈപ്പ് പൊട്ടി ഒന്നര മാസമായപ്പോൾ നന്നാക്കാനെത്തി: വാട്ടർ അതോറിക്കുണ്ടായ വൻ നഷ്ടം ആര് നികത്തും?
വൈക്കം: വൈപ്പ് പൊട്ടി 150 മീറ്ററിലധികം നീളത്തിൽ വെള്ളം പരന്നൊഴുകി ഒന്നര മാസമായപ്പോൾ നന്നാക്കാൻ ആളെത്തി. വാട്ടർ അതോ റിറ്റിക്കുണ്ടായത് വൻ നഷ്ടം.
ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നഷ്ടപ്പെട്ടു.
വൈക്കം തലയാഴം തോട്ടകം ഗവൺമെൻ്റ് എൽപി സ്കൂളിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊതു പ്രവർത്തകനും അഭിഭാഷകനുമായ അറാശേരിയിൽ എ.സി. ജോസഫിൻ്റെ വീടും പരിസരവുമാണ് ജലവിതരണ പൈപ്പ് പൊട്ടി വെള്ളത്തിലായത്.
വൈക്കം – വെച്ചൂർ റോഡിൽ തോട്ടകത്ത് ഗവൺമെൻ്റ് എൽ പി സ്കൂളിനു സമീപത്ത് ആഗസ്റ്റ് എട്ടിനാണ് പൈപ്പ പൊട്ടി കുടിവെള്ളം വാർന്ന് 150 മീറ്ററോളം ദൂരത്തേക്ക് ഒഴുകി പരന്നത്.വെള്ളം കുത്തിയൊഴുകി സമീപത്തു നിന്ന വൈദ്യുത പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട സ്ഥിതി വാട്ടർ അതോറിറ്റി അധികൃതരേയും കെ എസ് ഇ ബി അധികൃതരേയും അറിയിച്ചു. കെ എസ് ഇ ബി അധികൃതരെത്തി വൈദ്യുത പോസ്റ്റ് മറിയാതിരിക്കാൻ താങ്ങു കൊടുത്തു. വാട്ടർ അതോറിറ്റി കോൺട്രാക്ടർ പൈപ്പ് പൊട്ടിയിടത്തു വന്ന് പരിശോധന നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇന്നു രാവിലെയാണ് വീണ്ടും നന്നാക്കാനായി തുടങ്ങിയത്.
ഒന്നരമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് സെപ്റ്റംബർ 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ്റെ ഔദ്യോഗിക ഇമെയിലിലേയ്ക്ക് ചിത്രങ്ങളടക്കം പരാതി നൽകിയിരുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന ജല വിതരണ പൈപ്പ് പൊട്ടിയാണ് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായത്.