
വൈക്കം: കനത്ത ചൂടിനെ തുടർന്ന് വൈക്കത്ത് വീടിന് മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് പൊട്ടിതെറിച്ചു.
തോട്ടുവക്കം സ്വദേശി സമീർ യൂസഫിൻ്റെ വീടിനു മുകളിലെ പത്ത് വർഷം പഴക്കമുള്ള ടാങ്കാണ് ശബ്ദത്തോടെ തകർന്നത്.
കനത്ത വെയിലേറ്റ് വെള്ളം ചൂടായതോടെ ഉണ്ടായ സമ്മർദമാവാം ടാങ്ക് തകരാൻ കാരണമെന്നാണ് കരുതുന്നത്.
സമീറിൻ്റെ വീടിനു മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കുകളില്‍ ഏറ്റവും ഉയരത്തിലുള്ളതാണ് തകർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
600 ലിറ്റർ കിണർ വെള്ളം സംഭരിച്ചിരുന്ന ടാങ്കില്‍ നിന്ന് കുറച്ച് ദിവസങ്ങളായി ചൂട് വെള്ളമാണ് ലഭിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു. ടാങ്ക് തകർന്ന് പുറത്തേക്ക് ഒഴുകിയതും ചൂട് വെള്ളമായിരുന്നു.
ടെറസില്‍ നിന്ന് ചൂട് വെള്ളം ഒഴുകുന്നത് കണ്ട് വീടിൻ്റെ മുകളില്‍ കയറി നോക്കിയപ്പോഴാണ് ക്യാൻ തകർന്നതായി കണ്ടത്.ഒരു ഭാഗം മാത്രമാണ് പൊട്ടി തകർന്നത്.