ഗോവയിലെ ബീച്ചിൽ വൈക്കം സ്വദേശി സഞ്ജയ് മരിച്ചസംഭവം: ഡിജെ പാർട്ടിക്കിടെ സഞ്ജയനെ വിളിച്ചു കൊണ്ടുപോയതാര് ? മരണത്തിനു മുൻപ് ശരീരത്തിൽ മുറിവുണ്ടായതെങ്ങനെ ?

Spread the love

 

സ്വന്തം ലേഖകൻ
വൈക്കം: പുതുവത്സരം ആഘോഷിക്കാനായി ഗോവയിൽപ്പോയ വൈക്കം സ്വദേശികളായ മൂന്നു സുഹൃത്തുക്കളിൽ ഒരാളുടെ മരണത്തിൽ അടിമുടി ദുരൂഹത. വൈക്കം മറവൻതുരുത്ത്
കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷ് (20) ആണ് മരിച്ചത്. കാണാതായി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബീച്ചിലാണ്
മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ ഏതാനും മുറിവുകൾ കണ്ടെത്തിയിരുന്നു. ഇത് മരിക്കുന്നതിനു മുൻപ് ഉണ്ടായതാണന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായഅന്വേഷണം ആവശ്യപ്പെട്ട്മരണപ്പെട്ട യുവാവിന്റെ പിതാവ് സന്തോഷ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

video
play-sharp-fill

ഗോവയിൽ സഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയ ബീച്ചുൾപ്പെട്ട പോലീസ് സ്റ്റേഷനിൽ അന്വേഷണം ആവശ്യപ്പെട്ടു വീണ്ടും പരാതി നൽകും. കഴിഞ്ഞ രണ്ടാം തിയതി പുലർച്ചെ ഗോവയിലെ ബീച്ചിലാണ് സഞ്ജയിന്റെ മൃതദേഹം കണ്ടെത്തിയത്. ഗോവയിൽ നടന്ന ഡി ജെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ വീഡിയോ ദൃശ്യത്തിൽ ഒരാൾ സഞ്‌ജയിനെ വിളിച്ചു കൊണ്ട് പോകുന്നത് കാണാം. തുടർന്നാണ് സഞ്ജയിനെ കാണാതായത്.

അവിടെ ഉണ്ടായിരുന്ന ചിലർ ഡി ജെ പാർട്ടിയിൽ ഡാൻസ് ചെയ്തതിന്റെ പേരിൽ ക്രൂരരമായി മർദ്ദിച്ചതിനെ തുടർന്നാണ് മകൻ മരണപ്പെട്ടതെന്നാണ് അവിടെ നിന്നു ലഭിച്ച വിവരമെന്നാണ് പിതാവ് സന്തോഷ് ആരോപിക്കുന്നത്. സഞ്ജയിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈലും കവർന്ന ശേഷം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം താൽക്കാലികമായി ഒരുക്കിയ ഡിജെ പാർട്ടിയുടെ സ്റ്റേജിനടിയിൽ ഒളിപ്പിച്ചശേഷം കടലിലെറിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഞ്ചിലും പുറത്തും മർദ്ദനമേറ്റതിന്റെ ക്ഷതമുണ്ടായിരുന്ന തായും വെള്ളം ഉള്ളിൽ ചെന്നല്ല മരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നതായി സന്തോഷ് ആരോപിച്ചു.മൃതദേഹം കണ്ടെത്തുമ്പോൾ മുഖം മീനുകൾ കൊത്തി വികൃതമാക്കിയ നിലയിലായിരുന്നു. വസ്ത്രങ്ങൾ കണ്ട് പിതാവ് സന്തോഷാണ് മരണപ്പെട്ടത് സഞ്‌ജയാണെന്ന് തിരിച്ചറിഞ്ഞത്. ഗോവ പോലീസ് യുവാവിനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബീച്ചിൽ മൃതദേഹം കണ്ടെത്തിയത്.

അതേസമയം സഞ്ജയ്ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാർ പറയുന്നത് മറ്റൊരു കഥയാണ്. ഡിജെ പാർട്ടിക്കു ശേഷം സഞ്ജയ് മുറിയിൽ എത്തിയെന്നും പുലർച്ചെ കാണാതായി എന്നുമാണ്. മൃതദേഹം വ്യാഴാഴ്ച രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞ 29നാണ് സഞ്ജയ് സന്തോഷും സുഹൃത്തുക്കളും കുലശേഖരമംഗലം സ്വദേശികളുമായ കൃഷ്ണേദേവ് , ജയകൃഷ്ണൻ എന്നിവർക്കൊപ്പം വൈക്കത്തു നിന്നു ഗോവയിലേക്ക്പോയത്. 30ന് ഗോവയിലെത്തി…