play-sharp-fill
സംവിധായകന്‍ വിനു അന്തരിച്ചു

സംവിധായകന്‍ വിനു അന്തരിച്ചു

സ്വന്തം ലേഖകൻ

കോയമ്പത്തൂര്‍: സിനിമ സംവിധായകന്‍ വിനു (69) അന്തരിച്ചു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ചെയ്തു. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം.

1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. ഭര്‍ത്താവുദ്യോഗമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു.