വൈക്കം സത്യഗ്രഹം നൂറാം വാര്‍ഷിക ഉദ്ഘാടനം; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് കോട്ടയത്ത്
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് കോട്ടയത്തെത്തും.
ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് കോട്ടയത്തെത്തുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 5 മണിക്കാണ് വൈക്കം കായലോര ബീച്ചില്‍ ഒരുക്കിയ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഖര്‍ഗെ അഭിസംബോധന ചെയ്യുക.
മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അൻപതിനായിരത്തിലേറെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഖര്‍ഗെ കേരളത്തിലെത്തുന്നത്.
വൈക്കത്തെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം നെടുമ്പാശ്ശേരിയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഖര്‍ഗെ മടങ്ങും.
Third Eye News Live
0