
സ്വന്തം ലേഖിക
കോട്ടയം: വൈക്കം പെരിഞ്ചില്ല കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു.
പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് (55) ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് സംഭവം. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ നിലയില്‍ കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പൊലീസ് വിവരം ലഭിച്ചതായാണ് സൂചന.
വൈക്കം പൊലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് പൊലീസ്.