
തേർഡ് ഐ ക്രൈം
വൈക്കം: കുടുംബ പ്രശ്നങ്ങൾ സംഘർഷത്തിലും, കൊലപാതകത്തിലും കലാശിക്കുന്നത് സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. ഇതിനിടെയാണ് ഇപ്പോൾ വൈക്കത്തു നിന്നും ക്രൂരമായ വാർത്ത പുറത്തു വന്നിരിക്കുന്നത്.
കുടുംബ പ്രശ്നത്തെ തുടർന്നു ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ച വാർത്തയാണ് ഇപ്പോൾ വൈക്കത്തു നിന്നും പുറത്തു വന്നിരിക്കുന്നത്. വൈക്കം മറവൻതുരുത്ത് പഞ്ചായത്ത് തുരുത്തുമ്മ പത്ത്പറയിൽ പുരുഷോത്തമ(58)നാണ് ഭാര്യ ശശികല(55)യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു സംഭവം. ശശികലയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പുരുഷോത്തമൻ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ് കിടന്ന ശശികലയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരാവസ്ഥയിലായ ശശികല തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുരുഷോത്തമന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മക്കൾ: സനൂപ്, സൗമ്യ. മരുമകൻ – മധു.