വൈക്കത്ത് ഗുണ്ടാ കേസിലെ പ്രതി പൊലീസുകാരനെ പങ്കായത്തിനടിച്ചു: അടിയേറ്റ് പൊലീസുകാരൻ അബോധാവസ്ഥയിലായി; പൊലീസുകാരനെ അടിച്ചു വീഴ്ത്തിയത് ഗുണ്ടാ നേതാവ് ലെങ്കോ എന്ന അഖിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: വൈക്കത്ത് ഗുണ്ടയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് തലയ്ക്കടിയേറ്റു. അടിയേറ്റ് അബോധാവസ്ഥയിലായ പൊലീസുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനാണ് തലയ്ക്ക് അടിയേറ്റത്. സ്ഥിരം ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അഖിൽ (ലെങ്കോ – 23) യെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാ് റെജിമോന് തലയ്ക്കടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വൈക്കത്തഷ്ടമിയ്ക്കിടയിൽ കഴിഞ്ഞ വർഷം യുവാവിനെ കരിമ്പിൻ തണ്ടിന് അടിച്ച് കൊലപ്പെടുത്തിയ കേസിൽ അടക്കം നിരവധി ഗുണ്ടാ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ എന്ന ലെ്‌ങ്കോ.
ഈ കേസിലും, കഞ്ചാവ് കേസിലും അടക്കം പിടികിട്ടാപ്പുള്ളിയായ ലെങ്കോ വൈക്കത്തെ വീട്ടിൽ എത്തിയതായി പൊലീസിനു വിവരം ലഭി്ച്ചിരുന്നു. ഇതേ തുടർന്ന് വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് വളഞ്ഞു. ഇതിനിടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി.
പ്രതി എത്തിയത് ഇയാളുടെ വീടിനു സമീപത്തെ പാടത്താണ്. പൊലീസ് പിന്നാലെ എത്തിയതോടെ ഇയാൾ പാടത്ത് വച്ചിരുന്ന പങ്കായം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. റെജിമോന്റെ തലയ്ക്കാണ് അടിയേറ്റത്. അടിയേറ്റ് റെജിമോൻ വീണതോടെ പൊലീസ് സംഘം ഇയാളെ ജീപ്പിൽ തന്നെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ലെങ്കോയെ പിടിച്ചുകെട്ടി. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ലെങ്കോയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പൊലീസുകാരൻ റെജിമോൻ അബോധാവസ്ഥയിൽ തുടരുന്നതിനാൽ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി മെഡി്ക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.