Spread the love

 

വൈക്കം: യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ച കേസിൽ ഉദയനാപുരം സ്വദേശികളായ അഖിൽ (33), ഉദയനാപുരം ജീവൻ നന്ദു (24) തമിഴ്നാട് സ്വദേശിയായ അയ്യപ്പൻ (29) എന്നിവരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 10: 45 മണിയോടുകൂടി കാറിൽ വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം എത്തി. സമീപത്തുള്ള ബാറിൽ നിന്നും പുറത്തേക്കിറങ്ങിയ യുവാവിന്റെ ബൈക്ക് ഇവരുടെ കാറിന് തടസ്സം സൃഷ്ടിക്കുകയും, തുടർന്ന് ഇവർ തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

video
play-sharp-fill

 

ഈ സമയം ഇവർ വണ്ടിയിൽ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഹാമറും, കമ്പിവടിയും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

 

യുവാവിന്റെപരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർചെയ്തു. വൈക്കം സ്റ്റേഷൻ എസ്.ഐ അബ്ദുൽ ജബ്ബാർ, സി.പി.ഓ മാരായ മനീഷ്, പുഷ്പരാജ് എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group