മുൻ വൈരാഗ്യം;യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ വൈക്കം സ്വദേശി അറസ്റ്റിൽ; കെഎസ്ഇബി ലൈൻമാനെ ആക്രമിച്ച കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതി

മുൻ വൈരാഗ്യം;യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ വൈക്കം സ്വദേശി അറസ്റ്റിൽ; കെഎസ്ഇബി ലൈൻമാനെ ആക്രമിച്ച കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതി

Spread the love

വൈക്കം : വെച്ചൂർ പള്ളിയുടെ സമീപം യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഇടയാഴം മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ അർജുൻ(20) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ വെച്ചൂർ പള്ളിക്ക് സമീപം കുമരകം സ്വദേശിയായ യുവാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു.

അർജുന് യുവാവിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നു.പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയായിരുന്നു. വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദ്രൻ നായർ, എസ്ഐ വിജയപ്രസാദ്, സിപിഒ പ്രവീൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജുന് വൈക്കം സ്റ്റേഷനിൽ കെഎസ്ഇബി ലൈൻമാനെ ആക്രമിച്ച കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.