play-sharp-fill
നഗരത്തിലെ വെട്ട്: ഹണിട്രാപ്പിൽ കുടുങ്ങിയതിന് പ്രതികാരം തീർക്കാൻ; ക്വട്ടേഷൻ സംഘം എത്തിയത് മൊബൈലും ക്യാമറയും തട്ടിയെടുക്കാൻ; എതിർത്തവരെ വെട്ടി; അടുത്ത ദിവസങ്ങളിൽ വാണിഭ കേന്ദ്രത്തിൽ എത്തിയവർക്കു പിന്നാലെ പൊലീസ്; പൊലീസ് അന്വേഷണം ഇങ്ങനെ

നഗരത്തിലെ വെട്ട്: ഹണിട്രാപ്പിൽ കുടുങ്ങിയതിന് പ്രതികാരം തീർക്കാൻ; ക്വട്ടേഷൻ സംഘം എത്തിയത് മൊബൈലും ക്യാമറയും തട്ടിയെടുക്കാൻ; എതിർത്തവരെ വെട്ടി; അടുത്ത ദിവസങ്ങളിൽ വാണിഭ കേന്ദ്രത്തിൽ എത്തിയവർക്കു പിന്നാലെ പൊലീസ്; പൊലീസ് അന്വേഷണം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ വടശേരിൽ ലോഡ്ജിനു സമീപം  പെൺവാണിഭ സംഘാംഗങ്ങളായ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത് ഹണിട്രാപ്പിൽ കുടുങ്ങിയവരുടെ ക്വട്ടേഷൻ സംഘമെന്നു സൂചന.

ഹണിട്രാപ്പിൽ കുടുങ്ങിയവർ, പെൺവാണിഭ സംഘത്തിൽ നിന്നും വീഡിയോയോ, ഇത് അടങ്ങിയ ക്യാമറയോ മൊബൈലോ തട്ടിയെടുക്കുന്നതിനു വേണ്ടി നടത്തിയ അക്രമമാണ് നടന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിഭ കേന്ദ്രത്തിൽ എത്തിയ ആരെയെങ്കിലും നടത്തിപ്പുകാരിയായ പൊൻകുന്നം സ്വദേശിയുടെ നേതൃത്വത്തിൽ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇത്തരത്തിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതായി അടുത്ത ദിവസങ്ങളിൽ വാണിഭ കേന്ദ്രത്തിൽ എത്തിയവരെ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

അക്രമം നടന്ന സ്ഥലത്ത് ട്രൈപ്പോഡ് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ട്രൈപ്പോഡിൽ ക്യാമറയോ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അക്രമം നടത്താനെത്തിയവർ പ്രതികളുടെ ക്യാമറയോ മൊബൈലോ തട്ടിയെടുത്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണോ ക്യാമറകളോ മുറിയിൽ നിന്നും പൊലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ ഹണിട്രാപ്പിൽ കുടുക്കിയ വ്യക്തിയെ തേടിയെത്തിയ അക്രമി സംഘം ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതായും, തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ വടിവാൾ ഉപയോഗിച്ച് രണ്ടു പേരെയും വെട്ടിപ്പരിക്കേൽപ്പിച്ചതായുമാണ് പൊലീസ് കരുതുന്നത്.

എന്നാൽ, അക്രമി സംഘം വരുന്നത് കണ്ട് മുറിയിൽ കയറി കതകടച്ചു എന്ന ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. എന്തായാലും സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.