
സ്വന്തം ലേഖിക
കോഴിക്കോട് :വടകര കരിമ്ബനപ്പാലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കരിമ്ബനപ്പാലത്ത് പഴയ പെട്രോള്‍ പമ്ബിനു സമീപത്തായി ഇന്ന് രാവിലെ ആറേ കാലോടെയാണ് അപകടം. തലശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിലും ഇടിച്ചു.
പിക്കപ്പ്‌ലോറിയുടെ ഡ്രൈവര്‍ സേലം സ്വദേശി രാജുവാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും അപകടത്തില്‍പെട്ടവരെ സമീപത്തെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പിക്കപ്പ് ലോറിയുടെ മുന്‍ഭാഗം ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വടകര പൊലീസ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group