കോട്ടയം: മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കോട്ടയം ചെല്ലിയൊഴുക്കം പുതുപ്പമ്പിൽ അഡ്വ. വി വി പ്രഭ (85) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാലിനു കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ രാവിലെ പത്തിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
കോട്ടയം ജില്ലയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ്, ബാർ അസോസിയേഷൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : പരേതയായ ഡോ.ലളിതമ്മ (ജില്ലാ ആയുർവേദ ആശുപത്രി കോട്ടയം). മക്കൾ : ഹരിപ്രഭ (അഭിഭാഷകൻ), ശ്രീപ്രഭ. മരുമക്കൾ : ലത , സുമേഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group