play-sharp-fill
നാളെ കെപിസിസി മാർച്ച്: മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ തനി നിറം പുറത്ത് കൊണ്ടുവരുമെന്ന് വി ഡി സതീശൻ

നാളെ കെപിസിസി മാർച്ച്: മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ തനി നിറം പുറത്ത് കൊണ്ടുവരുമെന്ന് വി ഡി സതീശൻ

 

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച് കെപിസിസി. സര്‍ക്കാരിന്റെ തനിനിറം പുറത്ത് കൊണ്ട് വരുമെന്നും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കാതെ ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

 

യൂത്ത് കോണ്‍ഗ്രസ് സമരത്തിലെ പോലീസ് അക്രമത്തെയും സതീശന്‍ അപലപിച്ചു. സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും നേതൃത്വം നല്‍കിയത് പഴയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കോണ്‍സ്റ്റബിളാണെന്നും അദ്ദേഹം പറഞ്ഞു.

 

സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് കുട്ടികളെ അടിച്ച് തീര്‍ത്തത്. പാര്‍ട്ടിക്കാരായ പോലീസുകാരെ മുന്‍നിര്‍ത്തിയാണ് പിണറായി വിജയന്‍ സമരത്തെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group