വയനാടിന് കൈത്താങ്ങായി പള്ളം ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി; ഉരുൾ എടുത്ത വയനാട്ടുകാർക്കായി 5 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി
കോട്ടയം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ജീവിതം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി കോട്ടയം ജില്ലയിലെ പള്ളം ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെ 705.
ഉരുൾ എടുത്ത വയനാടുകാർക്കായി 5 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി. യോഗത്തിൽ സൊസൈറ്റി പ്രസിഡണ്ട് അരുൺദാസ് , KSEBOA ജില്ലാ സെക്രട്ടറി അനൂപ് രാജ് വി.പി, സുരേഷ് ടി എം (വർക്കേഴ്സ് അസ്സോസിയേഷൻ പള്ളം ഡിവിഷൻ സെക്രട്ടറി), പ്രമോദ് .കെ എൻ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി സംസ്‌ഥാന ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
2024 ജൂലൈ 30 ന് പുലർച്ചെയുണ്ടായ തുടർച്ചയായ മൂന്ന് ഉരുൾപൊട്ടലുകളാൽ വയനാട് ജില്ലയിലെ രണ്ട് ഗ്രാമങ്ങൾ തന്നെ നശിച്ചുപോയിരുന്നു. കനത്ത മഴയാണ് ഉരുൾപൊട്ടലിന് കാരണമായതെന്നാണ് പരിസ്ഥിതി ഗവേഷകർ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതിക്ഷോഭത്തിൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 400 കവിഞ്ഞു. സമീപത്തെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ഏക പാലം മണ്ണിടിച്ചിലിൽ തകർന്നതിനാൽ മണിക്കൂറുകളോളം മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടു. ചൂരൽമലയിലെ വെള്ളാർമല ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (ജിവിഎച്ച്എസ്എസ്) ഉൾപ്പെടെ വഴിയിൽ നിന്നിരുന്ന എല്ലാറ്റിനെയും അവശിഷ്ടങ്ങളുടെ പുതിയതായി രൂപപ്പെട്ട നദി തകർത്തു.
വയനാട് മുണ്ടക്കൈയിൽ സൈന്യവും പോലീസും ഫയർഫോഴ്സും സന്നദ്ധ സേവകരുമടക്കം നടത്തിയ രക്ഷാപ്രവർത്തനത്തിന് പിന്തുണയേകി കെഎസ്ഇബി അധികൃതർ നടത്തിയ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.
പോസ്റ്റുകളും ലൈനുകളും തകർത്ത് തരിപ്പണമാക്കിയ മേഖലയിൽ ദിവസങ്ങൾക്കുള്ളിലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് രക്ഷാപ്രവർത്തനത്തിന് കെഎസ്ഇബി അധികൃതർ താങ്ങായി നിന്നത്.