കോട്ടയം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ തോടുകളുടെ ആഴം കൂട്ടൽ പദ്ധതി ആരംഭിച്ചു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വാർഡുകളിലെ തോടുകള്‍ ആഴംകൂട്ടി നവീകരിക്കലിന്റെ ഭാഗമായി

മൂവാറ്റുപുഴകരിയാർ പുന:സംയോജന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അനൂപ്.സി.പി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ശോഭിക.വി.എം, ദീപേഷ്.കെ , ശ്യാമള, സി ടി ,ബ്ലോക്ക് മെമ്പർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുലോചന പ്രഭാകരൻ, വാർഡ് മെമ്പർമാരായ രേവതി മനീഷ്, ദീപാമോള്‍ എന്നിവർ പങ്കെടുത്തു. മൂവാറ്റപുഴയാർ മുതല്‍ ചെട്ടിച്ചാല്‍, വാഴമന, വേട്ടംവേലി, കിളിയാറ്റുനട,

ചെട്ടിമംഗലം കരിയാർ വരെയുളള തോടുകളുടെ ആഴം കൂട്ടി നവീകരിക്കലാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.