Spread the love

പാലക്കാട്: തച്ചനാട്ടുകരയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആത്മഹത്യ ചെയ്ത വിദ്യാർഥി ആശിർനന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടില്‍ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു.

video
play-sharp-fill

കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ സന്ദർശിച്ച്‌ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. അതേസമയം പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് കോണ്‍വെൻറ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയായിരുന്ന ആശീർ നന്ദയുടെ വീട്ടിലാണ് ബാലാവകാശ കമ്മിഷൻ സന്ദർശനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിരവധി സിബിഎസ്‌ഇ സ്കൂളുകളില്‍ സമാനമായ ചൂഷണം നടക്കുന്നുണ്ടെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.

സെൻറ് ഡൊമിനിക് കോണ്‍വെൻറ് സ്കൂളിലും കമ്മീഷൻ പരിശോധന നടത്തി. അതേ സമയം പൊലീസിൻ്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ആത്മഹത്യ കുറിപ്പിലെ കൈയക്ഷരം പോലീസ് പരിശോധിക്കും. മാത്രമല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തും