
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും :റോഡുകളും പാലങ്ങളും തകർന്നു ‘
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. ഗംഗാനദിയില്‍ ജലനിരപ്പ് ഉയർന്നത് ഗംഗോത്രിയില്‍ ഒട്ടേറെ ആശ്രമങ്ങളില്‍ വെള്ളം കയറാൻ കാരണമായി.
കൃഷിയിടങ്ങളില്‍ വെള്ളംകയറി വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ട്. ആളുകളെ വേഗത്തില്‍ മാറ്റിപ്പാർപ്പിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായെന്ന്, അധികൃതർ അറിയിച്ചു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡൂണ്‍,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിത്തോർഗഡ്, ബാഗേശ്വർ എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. മേഖലയില്‍ ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചു. നിരവധിയിടങ്ങളില്‍ റോഡുകള്‍ ഒഴുകിപ്പോവുകയും പാലങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.
Third Eye News Live
0