ഉപയോഗിച്ച ശേഷം എന്നെ വലിച്ചെറിഞ്ഞു: കാൻസർ ബാധിച്ചപ്പോൾ കമൽ എന്നെ ഉപേക്ഷിച്ചു..! രാഷ്ട്രീയക്കാരനായ കമലാഹാസന്റെ പഴയ ജീവിതത്തിലെ തുറന്നു പറച്ചിലുമായി നടി ഗൗതമി..!

ഉപയോഗിച്ച ശേഷം എന്നെ വലിച്ചെറിഞ്ഞു: കാൻസർ ബാധിച്ചപ്പോൾ കമൽ എന്നെ ഉപേക്ഷിച്ചു..! രാഷ്ട്രീയക്കാരനായ കമലാഹാസന്റെ പഴയ ജീവിതത്തിലെ തുറന്നു പറച്ചിലുമായി നടി ഗൗതമി..!

സിനിമാ ഡെസ്‌ക്

ചെന്നൈ: തമിഴ് സിനിമാ ലോകം അടക്കി വാഴുന്ന, ഇപ്പോൾ രാഷ്ട്രീയത്തിൽ ആദ്യ ചുവട് വച്ചു പയറ്റുന്ന കമലാഹാസനെതിരെ തുറന്നു പറച്ചിലുകളുമായി നടി ഗൗതമി. സ്ത്രീ വിഷയത്തിൽ കമലാഹാസനുണ്ടായിരിക്കുന്ന വീഴ്ചകൾ തമിഴ് സിനിമാ ലോകത്ത് സംസാര വിഷയമാണ്. ഇതിനിടെയാണ് ഇപ്പോൾ തന്നെ ഉപയോഗിച്ച ശേഷം കമൽ വലിച്ചെറിയുകയായിരുന്നു എന്ന വിമർശനവുമായി കമലുമായി മുൻപ് ബന്ധമുണ്ടായിരുന്ന നടി ഗൗതമി രംഗത്ത് എത്തിയിരിക്കുന്നത്.

കമൽഹാസനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞാണ് ഗൗതമി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആത്മാഭിമാനത്തിന് തിരിച്ചടി നേരിട്ടപ്പോഴാണ് കമലാഹാസനുമായി പിരിഞ്ഞതെന്നും ഇപ്പോൾ ഒരു ബന്ധവും ഇല്ലെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമലാഹാസനൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ സിനിമ അഭിനയം നിർത്തി പക്ഷെ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ വസ്ത്രാലങ്കാരം ചെയ്തിരുന്നു. പല ഹിറ്റ് സിനിമകൾക്കും ഞാൻ വസ്ത്രാലങ്കാരം നിർവഹിച്ചു.

അതിൽ തന്നെ കമലഹാസൻ അഭിനയിച്ചവയും ഉണ്ടായിരുന്നു. ഒന്നിനും പ്രതിഫലം തന്നിരുന്നില്ല. ഇപ്പോഴും വലിയൊരു തുക അയാൾ എനിക്ക് തരാനുണ്ടെന്നും ഗൗതമി പറയുന്നു.

2010 ൽ കമലഹാസൻ ഒരു ഓൺലൈൻ ചാനൽ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമൽ അത് ഉപേക്ഷിച്ചു. കമലിന്റെ മകളാണ് ബന്ധം തകർത്തതെന്ന വാർത്തയിൽ സത്യമില്ല. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് എത്തിയ കമൽ, തമിഴ്‌നാട്ടിലെ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും ഇപ്പോൾ ഒരു കൈ പയറ്റാൻ ഒരുങ്ങുകയാണ്. ബിജെപിയുടെ വലിയ വിമർശകനായി കമൽഹാസൻ ഇതിനിടെ മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഗൗതമിയുടെ പുതിയ വെളിപ്പെടുത്തലുകൾ ഈ രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കി മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന.