
ഇനിയൊരു വിവാഹം കഴിക്കുമെന്നോ ഇല്ലന്നോ പറയാൻ ആകില്ല ; മകൾ എപ്പഴും പറയും അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന് ; മനസ് തുറന്ന് ഉപ്പും മുളകും താരം നിഷ
സ്വന്തം ലേഖകൻ
കൊച്ചി : വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നടിയായും സഹനടിയായും വർഷങ്ങൾക്ക് മുൻപ് മുതൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗാണ് ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു.
ഇപ്പോഴിതാ ഉപ്പും മുളകും സീരിയലിലെ വിശേഷങ്ങളെ കുറിച്ചും തന്റെ വിവാഹത്തെകുറിച്ച് വിശേഷങ്ങൾ പങ്കുവച്ച് നിഷ രംഗത്ത് എത്തിയിരിക്കുകയാണ്. നിഷ എന്ന പേരിനേക്കാൾ നീലു എന്ന പേരിനോടാണ് പ്രേക്ഷകർ ഇഷ്ടം കാണിക്കുന്നത്. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നിഷ എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിട്ടാവുന്നതിൽ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാൻ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകിൽ നിന്ന് എനിക്ക് ലഭിച്ചത്. ഉപ്പും മുളകും നിർത്തി എന്ന് അധികൃതർ പറഞ്ഞിട്ടില്ല. പക്ഷെ നിർത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മനസ്സിൽ ദൈവം തോന്നിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് ബിജു ചേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടികളോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ സീരിയൽ നിർത്തി വെച്ചപ്പോൾ അധികം ഷോക്ക് ആയിട്ടില്ലെന്നും നിഷ പറഞ്ഞു.
ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല, കാരണം അത് അബദ്ധമായി മാറും. ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെയെന്ന് ചോദിക്കുമെന്നും നിഷ പറയുന്നു.