play-sharp-fill
മാസത്തിൽ 2 തവണ മാത്രം ഭര്‍ത്താവ് കുളിക്കും, അസഹനീയ നാറ്റം സഹിക്കാൻ വയ്യാതെ വിവാഹം കഴിഞ്ഞ് വെറും 40 ദിവസത്തിനുള്ളിൽ വിവാഹ മോചനം തേടി യുവതി

മാസത്തിൽ 2 തവണ മാത്രം ഭര്‍ത്താവ് കുളിക്കും, അസഹനീയ നാറ്റം സഹിക്കാൻ വയ്യാതെ വിവാഹം കഴിഞ്ഞ് വെറും 40 ദിവസത്തിനുള്ളിൽ വിവാഹ മോചനം തേടി യുവതി

 

ഉത്തർപ്രദേശ്: ഭർത്താവ് ദിവസവും കുളിക്കുന്നില്ലാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. മാസത്തിൽ രണ്ടു തവണയാണ് ഭർത്താവ് കുളിക്കുന്നത് അതിനാൽ അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട് എന്നും അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ലന്നുമാണ് ഭാര്യയുടെ പരാതി.

താൻ ​ഗം​ഗാജലം ഉപയോ​ഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ട്, അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നാണ് ഭർത്താവായ രാജേഷ് പറയുന്നത്. ആഴ്ചയിൽ ഒരിക്കൽ താൻ ​ഗം​ഗാജലം ശരീരത്തിൽ തളിക്കും അങ്ങനെ താൻ ശുദ്ധിയായും വൃത്തിയായും ഇരിക്കും. അതിനാൽ കുളിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് യുവാവ് പറയുന്നത്.

 

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 40 ദിവസമേ ആയിട്ടുള്ളൂ. അതിനിടയിലാണെങ്കിൽ യുവാവ് ആകെ കുളിച്ചത് ആറേ ആറ് തവണയാണ്. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് അധികം ദിവസങ്ങൾ കഴിയും മുമ്പ് തന്നെ യുവതി വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുവതി ഭർത്താവിന്റെ ഈ വൃത്തിയില്ലായ്മ കാരണം നേരത്തെ തന്നെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീടാണ് കേസ് കൊടുത്തത്. സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. പിന്നീട്, ഇരുവരേയും കൗൺസിലിം​ഗിന് വിളിപ്പിച്ചു. അവിടെ വച്ച് യുവാവ് ദിവസവും ഇനി കുളിച്ചോളാം എന്ന് യുവതിക്ക് വാക്ക് കൊടുത്തിരുന്നു. എന്നാൽ, യുവതി അപ്പോൾ യുവാവിന്റെ കൂടെ തിരികെ പോകാൻ തയ്യാറായില്ല. താൻ പിരിയാൻ തന്നെയാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് യുവതി പറയുന്നത്.