video
play-sharp-fill
ഹനുമാന്‍ സ്വാമി കോവിഡില്‍ നിന്ന് നാടിനെ രക്ഷിക്കുമോയെന്ന് ഉണ്ണി മുകുന്ദനോട് സന്തോഷ് കീഴാറ്റൂര്‍; ഇതേപോലുള്ള കമെന്റ് ഇട്ട് സ്വയം വില കളയരുതെന്ന് ഉണ്ണി; നടന്മാര്‍ തമ്മിലുള്ള കമന്റ് ബോക്‌സിലെ യുദ്ധം ഏറ്റെടുത്ത് ആരാധകരും ട്രോളന്മാരും; സംഗതി വിവാദമായതോടെ കമെന്റ് ഡിലീറ്റ് ചെയ്ത് തടിയൂരി സന്തോഷ്

സ്വന്തം ലേഖകന്‍

കൊച്ചി: ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ച കമന്റ് വൈറലാകുന്നു.

ഹനുമാന്‍ ജയന്തി ആശംസിച്ച് ഉണ്ണി പങ്കുവച്ച പോസ്റ്റിന് താഴെ ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമെന്റ് ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചര്‍ച്ചയാവുകയാണ്.

‘ചേട്ടാ, നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..’ ഉണ്ണി മറുപടിയായി കുറിച്ചു.

ഇരുവരെയും വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകരും ട്രോളന്മാരും രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി മാസ്‌ക് പോലും ധരിക്കാതെ റോഡ് ഷോ നടത്തുന്ന സന്തോഷിന്റെ ചിത്രവും പങ്കുവച്ച് കമന്റ് തിരിച്ചു ചോദിക്കുന്നവരെയും കമെന്റ് ബോക്‌സില്‍ കാണാം.

സംഗതി വിവാദമായതോടെ സന്തോഷ് കമെന്റ് മുക്കിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.