സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തുടർച്ചയായി മോഷണം പോകുന്നുവെന്ന് പരാതി; മോഷ്ടാവിനെകുറിച്ചറിഞ്ഞ നാട്ടുകാർ ഞെട്ടി; യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് വിവിധ പ്രായക്കാരായ സ്ത്രീകളുടെ അഞ്ഞൂറോളം അടിവസ്ത്രങ്ങൾ; ഒടുവിൽ പ്രതി ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

കിളിമാനൂർ: നാട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തുടർച്ചയായി മോഷണം പോകുന്നുവെന്ന പരാതി വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാണാതായത് അടിവസ്ത്രമായതിനാൽ പലരും പുറത്തു പറഞ്ഞില്ല. പോലിസ് സ്റ്റേഷനിലും പരാതി കൊടുക്കാൻ മടിച്ചു. ചെറിയ കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ അടിവസ്ത്രമാണ് മോഷ്ടിക്കുന്നത്.

ഒടുവിൽ കള്ളനെ കണ്ടു നാട്ടുകാർ ഞെട്ടി. അയൽക്കാരനായ ഹരി എസ് ടിയാണ് ഈ ഷഡ്ഢി മോഷ്ടാവ്. ഏകദേശം 500 ഓളം അടിവസ്ത്രം ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടുകിട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടിഎന്നാണ് സ്ത്രീകളുടെ പരാതി.

അയൽവക്കത്തെ സ്ത്രീകൾ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷ്ടിക്കും. ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

കൊച്ചു കുട്ടികളുടെ മുതൽ പ്രായമായവരുടെ അടിസ്ത്രം ഇദ്ദേ​ഹം മോഷ്ടിക്കാറുണ്ട്. സംഭവം പുറത്തായതോടെ ഇയാൾ ഒളിവിലാണ്. ആളെ കണ്ടുകിട്ടിയാൽ കൗൺസലിം​ഗിന് വിധേയമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.