
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റണ്‍സ് ജയം. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്.
മഴയെ തുടര്‍ന്ന് പിന്നീട് വിജയലക്ഷ്യം 29 ഓവറില്‍ 165 റണ്‍സാക്കി ചുരുക്കി. എന്നാല്‍ ബംഗ്ലാദേശ് 28.3 ഓവറില്‍ 146 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വിഹാന്‍ മല്‍ഹോത്രയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
51 റണ്‍സ് നേടിയ മുഹമ്മദ് അസീസുള്‍ ഹകിം തമീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. റിഫാത് ബെഗ് 37 റണ്‍സ് നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 48.4 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഭിഗ്യാന്‍ കുണ്ടു (80), വൈഭവ് സൂര്യവന്‍ഷി (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.



