ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നേഴ്സ്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു: അണു നശീകരണത്തിനായി ആശുപത്രി പൂട്ടി
സ്വന്തം ലേഖകൻ
ഡൽഹി: ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്ക് കോറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവിടേയുള്ള രണ്ട് നേഴ്സുമാർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാതെയായിരുന്നു ഇവിടേയുള്ള ഡോക്ടർക്ക് ആദ്യം കോറോണ് സ്ഥിരീകരിച്ചത്.
തുടർന്ന് ആശുപത്രിയിലെ 19 ആളുകൾ നിരീക്ഷണത്തിലായിരുന്നു. ഇവരിലെ രണ്ട് നേഴ്സുമാർക്കാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ അണു നശീകരണത്തിനും മറ്റുമായി ആശുപത്രി പൂട്ടിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതെങ്കിലും വിദേശ യാത്ര ചെയ്ത സാഹചര്യമോ കോറോണ് രോഗിയെ ചികിത്സിക്കുകയോ ചെയ്യാതെയായിരുന്നു ആദ്യം ഇവിടേയുള്ള ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു തന്നെ ഡോക്ടർക്ക് എങ്ങനെയാണ് കോറോണ പിടിപെട്ടത് എന്നത് സംബന്ധിച്ച് അവ്യക്തക തുടരുകയാണ്.
ആഴ്ചകൾക്ക് മുമ്പ് യു.കെയിൽ നിന്നെത്തിയ സഹോദരനെ ഡോക്ടർ സന്ദർശിച്ചിരുന്നു. പക്ഷെ സഹോദരന് കോറോണ പോസീറ്റാവാണെന്ന് തെളിഞ്ഞിട്ടുമില്ല. എങ്കിലും ഈ സന്ദർശനം വഴിയാവാം ഡോക്ടർക്കും രോഗം പിടിപെട്ടത് എന്നാണ് സംശയിക്കുന്നത്. ഇതോടെ ഡൽഹിയിൽ കൊറോണ സ്ഥീരിക്കുന്ന ഡോക്ടർമാരുടെ എണ്ണം ആറായി.
ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000ത്തിനു മുകളിലാകുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നു.
കഴിഞ്ഞ വ്യാഴാഴ്ച വരെ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ രണ്ടാം തീയതിയാപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 2000 കടന്നു. 50 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് തോത് പഠിച്ച് ലൈവ് മിന്റാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
പരിശോധന ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചതും രോഗനിർണയം വർധിക്കാൻ കാരണമാകും. .രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി 437 കേസുകളാണ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1965 ആയി. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ മരണസംഖ്യ 50 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാൽ മരിച്ചവരുടെ എണ്ണം 63 ആയെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മാത്രം കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതർ കൂടുതൽ.
തമിഴ്നാട്ടിൽ 75 പേർക്കാണ് ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊവിഡ് 19 മരണം 50000 കടന്നു. 9.8 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഹരിയാനയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. അംബാല സ്വദേശിയായ 67കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
ഇതിന് പുറമേ ഗുജറാത്തിലെ വഡോദരയിലും കോവിഡ് ബാധിച്ച് ഒരാൾക്ക് മരണം സംഭവിച്ചിട്ടുണ്ട്. ലോകമൊട്ടാകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒൻപതുലക്ഷം കടന്നു. 47,249 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.