ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിന് വോളന്റിയർമാരായി എത്തിയത് മുസ്ലീം സംഘടനാ നേതാക്കൾ ; മാതൃകയെ അഭിനന്ദിച്ച് പൊലീസ് കമ്മീഷണർ
സ്വന്തം ലേഖകൻ
തൃശൂർ : ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിന് വോളന്റിയർമാരായി എത്തിയത് മുസ്ലീം സംഘടനാ നേതാക്കൾ. സംഘടനാ പ്രതിനിധികളുടെ മാതൃകയെ അഭിനന്ദിച്ച് പൊലീസ് കമ്മീഷണർ. മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയ്ക്ക് അഭിനന്ദനം വാരി ചൊരിഞ്ഞ് പൊലീസ് കമ്മീഷണർ. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ വലയമെന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനിടെ കണ്ട കാഴ്ചയാണ് ഫേസ്ബുക്കിലൂടെ അഭിനന്ദന കുറിപ്പ് പങ്കുവെയ്ക്കാൻ കമ്മീഷണർ ആർ. ആദിത്യയെ പ്രേരിപ്പിച്ചത്.
ക്ഷേത്രോത്സവ എഴുന്നള്ളിപ്പിന് തടസ്സമുണ്ടാകാതിരിയ്ക്കാൻ പ്രതിഷേധത്തിന് എത്തിയവർ തന്നെ വോളന്റിയർമാരായി വഴിയൊരുക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :