ഉള്ളി പുഴ്ത്തിവയ്പ്പ് തടയാൻ കർശന നിർദേശവുമായി തമിഴ്‌നാട് സർക്കാർ ; ഉള്ളി കൈവശം വയ്ക്കുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചു
സ്വന്തം ലേഖകൻ
ചെന്നൈ: ഉള്ളി പുഴ്ത്തിവയ്പ്പ് തടയാൻ കർശന നിർദേശവുമായി തമിഴ്‌നാട് സർക്കാർ. ഇനി മുതൽ തമിഴ്‌നാട്ടിൽ ഉള്ളി കൈവശം വയ്ക്കുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചു. ഉള്ളിയുടെ പൂഴ്ത്തിവെപ്പ് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.
മൊത്ത വ്യാപാരികൾ 50 ടണ്ണിൽ കൂടുതലും ചില്ലറ വ്യാപാരികൾ 10 ടണ്ണിൽ കൂടുതലും ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ചന്തകളിൽ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ സർക്കാർ നിയോഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ നിശ്ചയിക്കുന്നതിലും അധിക വിലയിൽ വിൽപ്പന നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Third Eye News Live
0