സഞ്ചാരികൾ സുരക്ഷിതരല്ല ; ഇനി ഒരിക്കലും കൊച്ചിയിലേക്കില്ല : യുകെ സ്വദേശി ടർണർ റോഗർ

സ്വന്തം ലേഖകൻ

കൊച്ചി : ഇനി ഒരിക്കലും കൊച്ചിയിലേക്കില്ലെന്ന് തുറന്നു പറയുകയാണ് എഴുപത്തിരണ്ടുകാരിയായ യുകെ സ്വദേശി ടർണർ റോഗർ.അത്രമേൽ ദുരനുഭവമാണ് ആ നാട് അവർക്ക് സമ്മാനിച്ചത്.

ടർണർ റോഗർ കഴിഞ്ഞ ദിവസം ഭർത്താവ് ഹേസലുമൊത്ത് ഫോർട്ടുകൊച്ചിയിലൂടെ നടക്കുമ്പോൾ ബസിലിക്ക പള്ളിക്കു സമീപമുള്ള മൂടിയില്ലാത്ത കാനയിലേക്ക് വീണു കാലിനും നടുവിനും പരിക്കു പറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്നയുടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ കാലിനും നടുവിനും കടുത്ത വേദനയുണ്ട്.ആശുപത്രിയിൽ നിന്നും തിരികെയെത്തിയ ഇവർ ഇപ്പോൾ ഹോം സ്‌റ്റേയിൽ ബെഡ് റെസ്റ്റിലാണ്.

ബുധനാഴ്ച തിരികെ യുകെയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപകടം സംഭവിച്ചത്.ഏഴു തവണ കൊച്ചിയിൽ എത്തിയിട്ടുള്ള ഇവർ ഇനിയൊരിക്കലും ഇവിടേക്കില്ലെന്നു തുറന്നു പറയുന്നു.സഞ്ചാരികൾക്ക് ഒട്ടും സുരക്ഷയില്ലാത്ത സ്ഥലമായി മാറിയിരിക്കുകയാണ് ഇപ്പോൾ കേരളമെന്നും അവർ പറയുന്നു.

സഞ്ചാരികൾക്ക് നടക്കാൻ സുരക്ഷിതമായ നടപ്പാത പോലുമില്ലാത്ത കൊച്ചിയെ ഇനി സഞ്ചാരികൾ എങ്ങനെ തെരഞ്ഞെടുക്കുമെന്നും അവർ ചോദിക്കുന്നു.

മടക്കയാത്ര നേരത്തെ തീരുമാനിച്ചതുകൊണ്ട് വേദനസംഹാരി മരുന്നു കുത്തിവെച്ച് ഇന്ന് തന്നെ യാത്രതിരിക്കും.