play-sharp-fill
യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെ; കൂടുതൽ വിവരങ്ങൾ അറിയാം

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെ; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2023 ജൂണ്‍ 13 മുതല്‍ 22 വരെയാണ് ആദ്യഘട്ട പരീക്ഷകള്‍ നടക്കുക. എല്ലാ വര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നെറ്റ് പരീക്ഷ നടക്കാറുള്ളത്.


രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും. ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുജിസി നെറ്റ്ന് വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴി സമര്‍പ്പിക്കാവുന്നതാണ്.

ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകള്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ എന്നിവരായി പ്രവര്‍ത്തിക്കുന്നതിനുളള യോഗ്യതാ പരീക്ഷയാണ് നെറ്റ്.