Spread the love

കോട്ടയം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ പാമ്പാടിയിൽ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും കാളച്ചന്ത ചുറ്റി ബസ്റ്റാൻഡിൽ പ്രകടനം സമാപിച്ചു.

video
play-sharp-fill

തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യു.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ മാത്തച്ചൻ പാമ്പാടി, ബാബു എം.സി സെബാസ്റ്റ്യൻ ജോസഫ്, ഉഷാകുമാരി പി.എസ് അനീഷ് ഗ്രാമറ്റം, ബാലകൃഷ്ണൻ വി.എസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേരിക്കുട്ടി മർക്കോസ് എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് രതീഷ് ഗോപാലൻ, ജോർജ് പാമ്പാടി, പി. എം. മാണി ബാലേന്ദ്രൻ കെ. എം, ബോബി മുട്ടം, സി. ജെ കുര്യാക്കോസ്, സൂസമ്മ കുരുവിള എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group