നവംബര്‍ യുഡിഎഫിന് സമരക്കാലം..! സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം; അരിവില വര്‍ധനവില്‍ പോലും സര്‍ക്കാര്‍ ഇടപെടുന്നില്ല; ബോര്‍ഡ് എഴുതിയതുകൊണ്ടുമാത്രം ലഹരിവില്‍പ്പന അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: നവംബര്‍മാസത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് പ്രതിപക്ഷം. നവംബര്‍ 3 മുതല്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും. നവംബര്‍ ഒന്നിന് യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ രണ്ടിന് മഹിളാ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് നടക്കും.

നവംബര്‍ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. നവംബര്‍ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. നവംബര്‍ 14 ന് ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ എന്ന പ്രചാരണ പരിപാടി തുടങ്ങും. നവംബര്‍ 20 മുതല്‍ 30 വരെ വാഹന പ്രചാരണ ജാഥകള്‍ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടേറിയേറ്റ് വളയല്‍ അടക്കമുള്ള സമര പരിപാടികള്‍ക്കാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് വളയുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വിഴിഞ്ഞം പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ കാര്യമായി ഇടപ്പെട്ടില്ലെങ്കില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അരി വില കൂടുന്നുണ്ടെങ്കിലും വില നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി നിഷ്‌ക്രിയനായി ഇരിക്കുകയാണെന്നും പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണെന്നും ഡിവൈഎഫ്ഐ , എസ്എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമംനിറച്ച് അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.