യുഡിഎഫ് കൊടുങ്കാറ്റിൽ എൽഡിഎഫ് തകർന്നടിഞ്ഞിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി, തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം വാർത്താകുറിപ്പും ഇല്ല, ഫെയ്സ്ബുക്ക് പോസ്റ്റും ഇല്ല, പിണറായിസത്തിനേറ്റ തിരിച്ചടിയിൽ മറന്നതോ? പരിസ്ഥിതി ദിനത്തിൽ കൃത്യമായി പോസ്റ്റ് വന്നു, ആശങ്കയിൽ ഇടത് ജനത, തോൽവി പഠിക്കാൻ സിപിഎം യോഗങ്ങൾ ചേരുന്നു
തിരുവനന്തപുരം: തെരെഞ്ഞെടുപ്പിൽ യുഡിഎഫ് കാറ്റ് ആഞ്ഞടിച്ചപ്പോൾ പ്രഹരമേറ്റ് ഇടതുകോട്ട തകർന്നിട്ടും മിണ്ടാപൂച്ചയേപോലെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിറ്റിങ്ങ് സീറ്റായ ആലപ്പുഴ പോലും കൈവിട്ടപ്പോഴും ആലത്തൂരിൽ മാത്രമാണ് ഇടതിന് ആശ്വാസം നേടാനായത്.
സിപിഎം ശക്തികേന്ദ്രങ്ങളിൽ യുഡിഎഫിന്റേയും ബിജെപിയുടേയും കടന്നുകയറ്റമാണ് ഇത്തവണ തെരെഞ്ഞെടുപ്പിൽ കണാനാവുന്നത്. പിണറായിസം അവസാനിക്കുന്നതിന്റെ തുടക്കമാണോ ഇത്. ഇതോടെ സിപിഎം ഒരു അവലോകനത്തിന് ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്താ സമ്മേളനം വച്ച് വാ തോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ തെരെഞ്ഞെടുപ്പിന് ശേഷം ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഇടത് പക്ഷ ജനങ്ങളെ പോലും ആശങ്കയിലാക്കിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്. ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം.
സംസ്ഥാനമന്ത്രിസഭയിൽ മന്ത്രിമാരുടെ നിയമസഭാ മണ്ഡലങ്ങളിൽ ലോകസഭ തെരെഞ്ഞെടുപ്പിലെ ലീഡ് പ്രകാരം ഇടതുമുന്നണിക്ക് ലീഡ് നേടാനായത് മൂന്നിടത്ത് മാത്രം. സിപിഐ മന്ത്രിമാരുടെ മണ്ഡലങ്ങൾ എല്ലാം പിന്നിലായപ്പോൾ വി.ശിവൻകുട്ടിയുടെ നേമത്തും ആർ.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലും എൽഡിഎഫിന്റെ സ്ഥാനം മൂന്നാമതാണ്.
അരലക്ഷം വോട്ടിന് മുഖ്യമന്ത്രി നിയമസഭയിലേക്ക് ജയിച്ച ധർമടത്ത് 2616 വോട്ട് മാത്രമാണ് എൽഡിഎഫിന് ലീഡ്. തെരെഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താനും തിരുത്താനും സിപിഎം മറ്റന്നാൾ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമിക ചർച്ച നടത്തും.
അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങളും വിളിച്ചിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭാ സീറ്റും പ്രതിസന്ധിയാകുകയാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സിപിഐ – സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേരള കോൺഗ്രസിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനമുൾപ്പടെ മറ്റ് പദവികൾ നൽകുന്നതിൽ വിരോധമില്ല.