play-sharp-fill
യു.ഡി.എഫ് കോട്ടയം കൂരോപ്പട മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത മറിയാമ്മ ഉമ്മൻ പറഞ്ഞു.

യു.ഡി.എഫ് കോട്ടയം കൂരോപ്പട മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത മറിയാമ്മ ഉമ്മൻ പറഞ്ഞു.

കോട്ടയം : ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ യു ഡി എഫ് കോട്ടയം കുരോപ്പട മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടി.ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയും പുതുപ്പള്ളിയിലെ ജനങ്ങളും തമ്മിലുണ്ടായിരുന്ന അതേ ബന്ധമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷവും നിലനിൽക്കുന്നത്.

അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ ജയിപ്പിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍, ഉമ്മൻ ചാണ്ടി എന്ന വികാരം ഊർജ്ജമാക്കി കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കണമെന്നും മറിയാമ്മ ഉമ്മൻ ആവശ്യപ്പെട്ടു.

ഫ്രാൻസിസ് ജോർജിന്റെ പിതാവ് കെ.എം ജോർജിന്റെ ഷർട്ട് , ഉമ്മൻ ചാണ്ടി ധരിച്ച ഓർമ്മകളും മറിയാമ്മ ഉമ്മൻ പങ്കുവെച്ചു. സമ്മേളനത്തില്‍ മണ്ഡലം കണ്‍വീനർ സാബു സി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ്, ജോഷി ഫിലിപ്പ്, രാധാ. വി നായർ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group