video
play-sharp-fill

പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു

പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

പാലാ: പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ്രവിത്താനത്തെ ളാലം ബ്ലോക്ക് ഓഫീസിൽ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറും ബി ഡി ഒ യുമായ ഷൈമോൻ ജോസഫ് മുമ്പാകെ രാവിലെ 11.50 നാണ് പത്രിക സമർപ്പിച്ചത്.

യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ടിൽ എന്നിവരും മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ളാലം പള്ളിയിലെത്തി കുർബാനയിൽ പങ്കെടുത്തു. തുടർന്നു പിതാവ് ചെറിയാൻ ജെ കാപ്പൻ്റെ കല്ലറയിൽ പ്രാർത്ഥിച്ചു. പിന്നീട് കുരിശുപള്ളിയിൽ പ്രാർത്ഥന നടത്തി നേർച്ച സമർപ്പിച്ചു. അതിനുശേഷം ശ്രീരാമകൃഷ്ണ ജയന്തി ദിനമായ ഇന്നലെ അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിൽ എത്തി സ്വാമി വിതസംഗാനന്ദയുടെയും മറ്റു സ്വാമിമാരുടെയും അനുഗ്രഹം തേടി.

തുടർന്ന് സഹോദരൻ ചെറിയാൻ സി കാപ്പൻ്റെ ചെത്തിമറ്റത്തെ വസതിയിൽ എത്തിചേർന്നു. അവിടെയുണ്ടായിരുന്ന യു ഡി എഫ് നേതാക്കളും ചേർന്നു പ്രാർത്ഥന നടത്തി. അവിടെ എത്തിയ ഓട്ടോ തൊഴിലാളികളായ ഷാജി നെല്ലിക്കൽ, രതീഷ്, ജോണി മുണ്ടുപാലം, മാർട്ടിൻ മിറ്റത്താനി, ബേബി, പ്രശാന്ത് കണ്ണാടിയുറുമ്പ്, കുഞ്ഞ് പുളിയ്ക്കൽ എന്നിവർ ചേർന്ന് മാണി സി കാപ്പന് കെട്ടി വയ്ക്കാനുള്ള തുക തുകകൈമാറി.

ഇതിനുശേഷം യു ഡി എഫ് നേതാക്കൾക്കൊപ്പമാണ് പത്രികാ സമർപ്പണത്തിന് എത്തിയത്. പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ടിൽ, ആർ സജീവ്, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ജോസ് പാറേക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, മോളി പീറ്റർ, അഡ്വ എ എസ് തോമസ്, ജോസി പൊയ്കയിൽ, മൈക്കിൾ പുല്ലുമാക്കൽ, എം പി കൃഷ്ണൻനായർ, സാജു എം ഫിലിപ്പ്, ജോഷി പുതുമന, വിനോദ് വേരനാനി, അഡ്വ സന്തോഷ് മണർകാട് തുടങ്ങിയവരും ഉണ്ടായിരുന്നു.