Spread the love

കണ്ണൂര്‍: യു.ഡി.എഫ് വിജയം കളറാക്കി പണി വാങ്ങി യു.ഡി.എഫ് പ്രവർത്തകർ.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് തന്നെ ഓഫീസിന്റെ മുന്‍വശം സിപിഎം പ്രവര്‍ത്തകര്‍ വൃത്തിയാക്കിപ്പിച്ചു.

video
play-sharp-fill

പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ ചിതറി കിടന്നിരുന്നു. സിപിഎം പ്രവര്‍ത്തകരെത്തി ഓഫീസിന്റെ മുന്‍വശം വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നതും സമാധാനപരമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.