ഡൽഹി: ഉടമയോ ജോലിക്കാരോ ഒന്നുമില്ലാത്ത ഒരു ചായക്കട. പക്ഷേ ഇവിടെ ചായ കിട്ടുകയും ചെയ്യും പണം കൊടുക്കുകയും ചെയ്യും. പശ്ചിമ ബംഗാളിലെ സെറാംപൂരിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ചായക്കട ഉള്ളത്.
ഒരു നൂറ്റാണ്ടിലേറെയായി ഈ ചായക്കട ഇവിടെ പ്രവർത്തിച്ചുവരുകയാണ്. ‘നരേഷ് ഷോമിന്റെ ചായക്കട’ എന്നാണ് ഈ ചായക്കട അറിയപ്പെടുന്നത്.
മിക്കവാറും ചായക്കടയില്‍ ആളുകള്‍ ചെല്ലുന്നത് വെറുതെ ഒരു ചായ കുടിച്ച് പോരാനല്ല.
മറിച്ച് അല്പം സംസാരിക്കാനും ഒക്കെ കൂടി വേണ്ടിയാണ്. ചായക്കട സൗഹൃദത്തിന്റെയും ആളുകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെയും ഒക്കെ കഥകള്‍ പങ്കുവയ്ക്കുന്ന ഇടം കൂടിയാണ്. ഈ ചായക്കടയാവട്ടെ എല്ലാ തരത്തിലും അത്തരത്തിലുള്ള ഒന്നാണ് എന്ന് പറയേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ വരുന്ന ആളുകള്‍ ചായ കുടിക്കുക മാത്രമല്ല, ചായ ഇടുകയും, അത് നല്‍കുകയും ഒക്കെ ചെയ്യും. 60 വയസ്സുള്ള അശോക് ചക്രബർത്തിയാണ് കടയുടെ ഉടമ. അദ്ദേഹം രാവിലെ കട തുറന്നുവച്ച ശേഷം ജോലിക്ക് പോകും. എന്നാല്‍, പിന്നീട് ആളുകള്‍ അവിടെ എത്തുകയും ചായ ഇടുകയും കുടിക്കുകയും വില്‍ക്കുകയും ഒക്കെ ചെയ്യും.
ഇങ്ങനെ സ്ഥിരമായി ഇവിടെ എത്തുന്നവർക്ക് ചായ ഇട്ടുകൊടുക്കുന്ന ആളുകള്‍ ഇതിന്റെ ചുറ്റുവട്ടത്തുള്ളവരാണ്.
100 വർഷങ്ങള്‍ക്ക് മുമ്പ് നരേഷ് ചന്ദ്ര ഷോം ആണ് ഈ ചായക്കട തുറന്നത്. ഷോം ബ്രൂക്ക് ബോണ്ട് ചായക്കമ്ബനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു ഒരു സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു. ആരാധനാ ചാറ്റർജി എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അതില്‍ ആളുകള്‍ ചായ ഇടുന്നതും കുടിക്കുന്നതും ഇവിടെയുള്ള പണമിടുന്ന പെട്ടിയില്‍ പണമിട്ട് പോകുന്നതും കാണാം. എന്തായാലും, നന്മയുടെയും സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും കഥകള്‍ പറയുന്ന ഈ ചായക്കട പ്രശസ്തമാണ് ഇവിടെ.