ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമം

ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമം

Spread the love

സ്വന്തം ലേഖിക

തൃശൂർ: ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമം. തൃശൂർ ദിവാൻജി മൂലയിൽ നിന്ന് പുതുക്കാടേക്ക് യൂബർ ടാക്സി വിളിച്ച് യാത്ര ചെയ്ത സംഘം വഴി മധ്യേ വച്ച് ഡ്രൈവറുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഡ്രൈവർ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് സംഘം യൂബർ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോൾ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു. ഇറങ്ങാൻ പറഞ്ഞപ്പോൾ മുഖത്ത് സ്പ്രേ ചെയ്തശേഷം ഇടിക്കട്ടകൊണ്ട് രാഗേഷിന്റെ തലക്കടിക്കുകയായിരുന്നു. വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ താക്കോൽ ഊരിയെടുത്തു. താക്കോൽ തിരികെ ചോദിച്ചപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഗേഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തട്ടിയെടുത്ത കാർ കാലടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. രക്ഷപെട്ട അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags :