video
play-sharp-fill
യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദം; വിവരാവകാശ നിയമപ്രകാരം കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍

യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദം; വിവരാവകാശ നിയമപ്രകാരം കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈന്തപ്പഴം ഇറക്കുമതിയില്‍ കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍കാര്‍. വിവരാവകാശ നിയമപ്രകാരമാണ് സര്‍ക്കാര്‍ വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ചോദിക്കുന്നത്.

കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം? വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോടോകോള്‍ ഹാന്‍ഡ്ബുക് അനുവദിക്കുന്ന പ്രകാരം എക്‌സെംപ്ഷന്‍ സെര്‍ടിഫികറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍? ആ എക്‌സെംപ്ഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്? തുടങ്ങിയ ആറ് ചോദ്യങ്ങളാണ് പ്രോട്ടോക്കോള്‍ വിഭാഗം അന്വേഷിച്ചത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണര്‍ മുന്‍പാകെയാണ് അപേക്ഷ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :