
വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; 68 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ; കര്‍ണാടകയില്‍ നിന്നെത്തിയ ആർ.ടി.സി ബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയത്.
തോല്‍പ്പെട്ടി: വയനാട് തോൽപ്പെട്ടിയിൽ വാഹനപരിശോദനയക്കിടെ മാരകമയക്കുമരുന്നായ എംഡിഎംയുമായി രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഷിദ്, അബ്ദുൽ റൗഫ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ നിന്നെത്തിയ ആർ.ടി.സി ബസിൽ പ്രതികൾ കടത്തിക്കൊണ്ടുവന്ന 68 ഗ്രാം എംഡിഎംഎ പിടികൂടിയത്.
ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമാക്കിയിരുന്നു. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദായി കണ്ട യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും ക്രിസ്മസ് ന്യൂയര്‍ ആഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0