video
play-sharp-fill

കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണു; രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണു; രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു.
കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം.പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഉടന്‍ തന്നെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തു. പിന്നാലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.