Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വെല്ലൂര്‍: ജ്യൂസാണെന്ന് കരുതി മുത്തച്ഛന്‍ ബാക്കി വച്ച ബ്രാന്‍ഡി കുടിച്ച മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. കുട്ടിയുടെ മരണം കണ്ട് മുത്തച്ഛനും കുഴഞ്ഞുവീണു മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രുകേഷ് എന്ന മൂന്ന് വയസ്സുകാരനാണ് അബദ്ധത്തില്‍ ബ്രാന്‍ഡി കഴിച്ചത്. രുകേഷിന്റെ മുത്തച്ഛന്‍ ചിന്നസ്വാമി കഴിച്ചശേഷം ബാക്കി വെച്ച ബ്രാന്‍ഡി കുട്ടി ജ്യൂസെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

വീട്ടുകാര്‍ കാണാതെയാണ് കുട്ടി മദ്യം കുടിച്ചത്.
തുടര്‍ന്ന് കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛന്‍ ചിന്നസ്വാമി പെട്ടെന്ന് ബോധരഹിതനാവുകയായിരുന്നു. വീട്ടുകാര്‍ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ ചിന്നസ്വാമി മരിച്ചു. കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ കുട്ടിയും മരണപ്പെടുകയായിരുന്നു.