
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി ലൈംഗിക അതിക്രമണം നടത്തി ; അമ്മാവനും മരുമകനും അറസ്റ്റില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി ലൈംഗിക അതിക്രമണം നടത്തിയ രണ്ട് പേരെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കുളച്ചല്‍ സ്വദേശി ജീവിമോന്‍(27), അമ്മാവന്‍ ജറോള്‍ഡിന്‍ (40) എന്നിവരെയാണ് വലിയമല സി.ഐ. സുനിലും സംഘവും അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞമാസം ഇരുപതാം തീയതി പുലര്‍ച്ചെ വലിയമലയ്ക്കടുത്തുനിന്നു പെണ്‍കുട്ടിയെ ഇവര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബെംഗളൂരുവിലെ ഹൊസൂരില്‍ എത്തിച്ച് മുറിയെടുത്ത് പീഡിപ്പിച്ചു.
ഇരുവരുടെയും പേരില്‍ തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകല്‍, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്ത് എന്നിവയില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Third Eye News Live
0